Advertisement

കൊറിയർ സർവീസ് കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം മുന്നറിയിപ്പില്ലാതെ ഇടിച്ചു നിരത്തി ഉടമ

May 31, 2020
Google News 1 minute Read

കൊറിയർ സർവീസ് കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം മുന്നറിയിപ്പില്ലാതെ ഉടമ ഇടിച്ചു നിരത്തി. കെട്ടിടം പൊളിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് മറികടന്നായിരുന്നു അതിക്രമം. കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും രേഖകളുമുൾപ്പെടെ വ്യാപക നാശനഷ്ടങ്ങളുണ്ടായതായി കൊറിയർ സർവീസ് സ്ഥാപന പ്രതിനിധികൾ പൊലീസിന് പരാതി നൽകി.

കഴിഞ്ഞ 25 വർഷത്തിലധികമായി തിരുവനന്തപുരം തൈക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പീഡ് ആൻറ് സേഫ് കൊറിയർ സർവീസ് എന്ന സ്ഥാപനത്തിൻറെ ഓഫീസ് കെട്ടിടമാണ് ബിൽഡിംഗ് ഉടമ കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ ഇടിച്ചു നിരത്തിയത്. നിരവധി കമ്പ്യൂട്ടറുകളും ചെക്കുകളും ഉൾപ്പെടെ പല രേഖകളും നശിക്കുകയും പലതും മണ്ണിനടിയിലാവുകയും ചെയ്തു.

Read Also: പട്ടികയിൽ ഉൾപ്പെട്ട പകുതി പേർക്കും നിയമനം ലഭിച്ചില്ല; കാലാവധി തീരാറായി സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ്

ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ സ്ഥാപന അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തങ്ങൾക്ക് സാവകാശം വേണമെന്ന് കൊറിയർ സ്ഥാപന അധികൃതർ ആവശ്യപ്പെട്ടെങ്കിലും കെട്ടിട ഉടമ തയാറായില്ല. തുടർന്ന് കോടതിയെ സമീപിച്ച കൊറിയർ സ്ഥാപന അധികൃതർക്ക് അനുകൂലമായി കോടതി ഉത്തരവിടുകയും ചെയ്തു. കെട്ടിടം പൊളിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കോടതി, ഓഫീസിലെ വസ്തുവകകൾ നശിപ്പിക്കാൻ പാടില്ലെന്നും ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ അതിക്രമം. സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു.

 

building crashed, thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here