ഇന്നത്തെ പ്രധാനവാർത്തകൾ (05/06/2020)

ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറക്കാം; കേന്ദ്രം മാർഗരേഖ പുറത്തിറക്കി

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി. ഷോപ്പിംഗ് മാളുകളും തുറക്കാം.

ലോകത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 6,698,370 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 393,142 പേർക്ക് ജീവൻ നഷ്ടമായി.

‘സിഗരറ്റ് കൊണ്ട് കുത്തി, വസ്ത്രം വലിച്ചു കീറി, കൂടെയുണ്ടായിരുന്ന മകനും മർദനം’; തിരുവനന്തപുരത്ത് യുവതി നേരിട്ടത് കൊടിയ പീഡനം

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനം. ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്.

എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ്; റവന്യു വകുപ്പും അന്വേഷിക്കുന്നു

എറണാകുളം ജില്ലയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസ് റവന്യൂ വകുപ്പും അന്വേഷിക്കുന്നു. കളക്ടറേറ്റ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പ് അന്വേഷിക്കാൻ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷനെ ചുമതലപ്പെടുത്തി.

ആന ചരിഞ്ഞ സംഭവം; മനേക ഗാന്ധിക്കെതിരെ മുസ്ലീം ലീഗ് വക്കീൽ നോട്ടീസ് അയച്ചു

പാലക്കാട് മണ്ണാർക്കാടിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ അധിക്ഷേപിച്ച സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നു.

story highlights- news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top