പനി ഉണ്ടായിരുന്നിട്ടും കാര്യമായി പരിശോധിച്ചില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ വീഴ്ച തുറന്നുകാട്ടി കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ റൂട്ട്മാപ്പ്

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ റൂട്ട്മാപ്പ് പുറത്തുവിട്ട് ജില്ലാഭരണകൂടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് റൂട്ട് മാപ്പിൽ വ്യക്തമാണ്. പനി ബാധിച്ച് എത്തിയിട്ടും കാര്യമായി പരിശോധന നടന്നില്ല. ഉടൻ ഡിസ്ചാർജ് ചെയ്യുകയാണ് ചെയ്തത്.

ബൈക്കിൽ ലിഫ്റ്റടിച്ച് യാത്ര ചെയ്‌ത വൈദികൻ തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കൽ കോളജിൽ നിന്ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്.

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വൈദികന്റെ മൃതദേഹം മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്‌കരിക്കാൻ സാധിച്ചത്. മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു.

story highlights- route map, father k g varghese, coronavirus, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top