ഇന്നത്തെ പ്രധാനവാർത്തകൾ (06/06/2020)
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് മലപ്പുറം സ്വദേശി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) യാണ് മരിച്ചത്. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്.
കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവും
രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുകയാണ്. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് 83 ശതമാനം മരണവും.
കഠിനംകുളം പീഡനകേസ്; യുവതി കൂട്ട ബലാത്സംഗത്തിനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്
തിരുവനന്തപുരം കഠിനംകുളത്ത് യുവതി കൂട്ട ബലാത്സംഗനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here