Advertisement

60 വയസ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണം; സഭാ നേതൃത്വങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് നൽകും

June 7, 2020
Google News 1 minute Read
churches age restrictions cm

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൾ പുരോഹിതരുടെ പ്രായപരിധിയിൽ ഇളവുവേണമെന്ന് ക്രൈസ്തവ സഭകൾ. 65 വയസ്സ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് നൽകും. അതിനിടെ പള്ളി തുറക്കുന്നത് സംബന്ധിച്ച് വിവിധ സഭകളും രൂപതകളും സർക്കുലർ പുറപ്പെടുവിച്ചു.

Read Also: ആരാധനാലയങ്ങള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തില്‍ ക്രൈസ്തവ സഭകള്‍

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൾ 65 വയസ്സ് പിന്നിട്ടവരും 10 വയസ്സിൽ താഴയുള്ളവരും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നാണ് സർക്കാരിൻ്റെ നിർദേശം. ഇത് വൈദികർക്ക് ഉൾപ്പെടെ ബാധകമാണ്. ഈ സാഹചര്യത്തിൽ 65 വയസ്സ് കഴിഞ്ഞ വൈദികരുള്ള പള്ളികളിൽ പ്രാർത്ഥന ചടങ്ങുകൾ മുടങ്ങും. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയാണ് ക്രൈസ്തവ സഭ നേത്യത്വങ്ങൾ കാർമികരുടെ പ്രായപരിധിയിൽ ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. 65 വയസ്സ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേത്യത്വങ്ങൾ നാളെ മുഖ്യമന്ത്രിക്ക് കത്ത് നൽകും.

Read Also: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കുന്നു; പ്രധാന ക്ഷേത്രങ്ങളിൽ ഓൺലൈൻ, വെർച്ചൽ ക്യൂ സംവിധാനം ഏർപ്പെടുത്തും

അതിനിടെ പള്ളി തുറക്കുന്നത് സംബന്ധിച്ച് വിവിധ സഭകളും രൂപതകളും സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ മാനദണ്ഡം പാലിച്ച് പള്ളികൾ തുറക്കാമെന്ന് കെ.സി.ബി.സിയും യാക്കോബായ സഭയും വ്യക്തമാക്കി. ഹോട്ട്പോട്ട് പരിധിയിലെ പള്ളികൾ തുറക്കില്ല. പള്ളി തുറക്കുന്ന കാര്യം ഇടവകകൾക്ക് തീരുമാനിക്കാമെന്ന് വരാപ്പുഴ അതിരൂപത സർക്കുലറിൽ പറയുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയും ഇടവകകൾക്ക് നിർദ്ദേശങ്ങൾ നൽകി സർക്കുലർ പുറപ്പെടുവിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ കുമ്പസാരം അനുവദിക്കാമെന്നും നിർദേശമുണ്ട്. അതേ സമയം ദേവാലയങ്ങളിൽ ആരാധനാ ക്രമീകരണങ്ങൾ നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന സിനഡ് യോഗം തീരുമാനമെടുക്കുമെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു.

Story Highlights: churches on age restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here