Advertisement

ഡൽഹിയിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാം; ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ

June 8, 2020
Google News 2 minutes Read

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ചികിത്സ ഡൽഹി സ്വദേശികൾക്ക് മാത്രമേ ലഭിക്കുവെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ പ്രഖ്യാപനത്തെ പ്രതികൂലിച്ച്  ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റ ഉത്തരവ്. എല്ലാ കൊവിഡ് രോഗികൾക്കും വിവേചനം കൂടാതെ ഡൽഹിയിൽ ചികിത്സ നൽകുമെന്നും ഡൽഹി സ്വദേശി അല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

എല്ലാ സർക്കാർ – സ്വകാര്യ ആശുപത്രികളും നഴ്സിംഗ് ഹോമുകളും ഡൽഹിയിൽ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ എല്ലാവർക്കും കൊവിഡ് ചികിത്സ നൽകണമെന്നും ചികിത്സയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കുന്ന വിവിധ സുപ്രിംകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവർണർ ഉത്തരവിറക്കിയിട്ടുള്ളത്.

ഡൽഹിയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സ ഡൽഹി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനം കേജ്രിവാൾ കഴിഞ്ഞ ദിവസം നടത്തിയത്. മാത്രമല്ല, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 10,000 കിടക്കകൾ ഡൽഹി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും കേജ് രിവാൾ പറഞ്ഞിരുന്നു.

അതേസമയം, കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ഡൽഹി സ്വദേശികളല്ലാത്തവർക്കും ചികിത്സ തേടാമെന്നും ഇതിനു പുറമേ പ്രത്യേക ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രികലുടെ സഹായം തേടാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമായിരുന്നു ഡൽഹിയുടെ അതിർത്തികൾ തുറക്കാൻ സർക്കാർ തയാറായത്. എന്നാൽ. ഈ തീരുമാനത്തിനെതിരെ ബിജെപിയും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Story highlight: All in Delhi hospitals seek treatment; Left. Governor Anil Baijal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here