ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കെത്തിച്ച പ്രതികൾ രക്ഷപ്പെട്ടു

edayar gold smuggling case culprit kidnapped

ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി എത്തിച്ച പ്രതികൾ രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജിൽ സ്രവ പരിശോധനയ്ക്കായി എത്തിച്ച വാഴക്കാട് പോക്സോ കേസ് പ്രതി മലപ്പുറം സ്വദേശി മെഹബൂബ്, ബൈക്ക് മോഷണക്കേസ് പ്രതി കോഴിക്കോട് സ്വദേശി റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്.

read also: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

ഇന്ന് രാവിലെയാണ് സംഭവം. മഞ്ചേരി മെഡിക്കൽ കോളജിൽ തടവു പുള്ളികൾക്കും റിമാൻഡ് പ്രതികൾക്കും ഉൾപ്പെടെ പ്രത്യേകം വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇവിടെ പ്രത്യേക പൊലീസ് കാവൽ ഏർപ്പെടുത്തിരുന്നു. ഇവരുടെ കണ്ണുവെട്ടിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. പ്രതികൾ ​ദൂരേയ്ക്ക് കടക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്.

story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top