ഇന്ധനവിലയിൽ വീണ്ടും വർധന

hike in petrol price for seventh day

ഇന്ധനവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. തുടർച്ചയായി പെട്രോളിന് 59 പൈസയും, ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്.

ഏഴാം ദിവസമാണ് ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 75.32 രൂപയും ഡീസലിന് 69.49 രൂപയും രേഖപ്പെടുത്തി. പെട്രോളിന് 7 ദിവസം കൊണ്ട് വർധിച്ചത് 3 രൂപ 91 പൈസയാണ്. ഡീസലിന് 3 രൂപ 79 പൈസയും വർധിച്ചു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.

Story Highlights- hike in petrol price for seventh day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top