കണ്ണൂരില്‍ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

Man arrested for molestation  of 13 year old girl

കണ്ണൂര്‍ തളിപ്പറമ്പില്‍ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തളിയില്‍ സ്വദേശി കെ വി വിജയനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. 15ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിജയന്റെ വീട്ടില്‍ ത്രാസ് വാങ്ങാന്‍ പോയ പതിമൂന്നുകാരിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ തളിപ്പറമ്പ് സിഐ എന്‍ കെ സത്യനാഥന്‍, എസ്‌ഐ പിസി സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Story Highlights: Man arrested for molestation  of 13 year old girl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top