Advertisement

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹർജിയിൽ; കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി

June 17, 2020
Google News 3 minutes Read

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്കുള്ള പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. കേന്ദ്രത്തിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താവിന് ആനുകൂല്യം നൽകാൻ കഴിയുമോയെന്ന് ബാങ്കുകൾ പരിശോധിക്കണമെന്നും കോടതി പരാമർശിച്ചു.

കൊവിഡ് സാഹചര്യത്തിൽ സാമ്പത്തികമായി തകർന്നു നിൽക്കുമ്പോൾ മൊറട്ടോറിയം സമയത്തെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ഇക്കാര്യത്തിൽ നിസഹായരാണെന്ന് പറയാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ബാങ്കുകളും ഉപഭോക്താവും തമ്മിലുള്ള കാര്യമെന്ന് പറഞ്ഞു മാറിനിൽക്കാൻ കഴിയില്ല. കേന്ദ്രം മുൻകയ്യെടുത്താണ് മൊറട്ടോറിയം പ്രഖ്യാപിച്ചതെങ്കിൽ അതിന്റെ ആനുകൂല്യങ്ങളും ഉപഭോക്താവിന് ഉറപ്പാക്കണം. സമയം നൽകിയിട്ടും പരിഹാരവഴികൾ കണ്ടെത്തുന്നില്ല. പലിശ കാര്യത്തിൽ വ്യക്തത വരുത്തണം. ബാങ്കുകളെ ഏൽപ്പിച്ചു കടക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഇപ്പോൾ വാദം കേൾക്കരുതെന്നായിരുന്നു കോടതിയിൽ ബാങ്കുകളുടെ നിലപാട്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും സ്ഥിതിഗതികൾ അവലോകനം ചെയ്യണമെന്ന് നിർദേശിച്ച കോടതി, ഉപഭോക്താവിന് ആനുകൂല്യം നൽകാൻ കഴിയുമോയെന്ന് ബാങ്കുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്നാം വാരം ഹർജികൾ പരിഗണിക്കാനായി മാറ്റി.

Story highlight: Petition to waive interest and penalty interest on loans during moratorium period; The Supreme Court criticizes the central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here