ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് പിൻവലിച്ചു

മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിനുള്ള കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചു. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ അമിത് യാദവാണ് ഉത്തരവിറക്കിയത്. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ മരുന്നിന് ആവശ്യമുയർന്നപ്പോഴാണ് മാർച്ച് 25ന് കയറ്റുമതി വിലക്കിയത്.
ഇതിനിടെ, കൊവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിർത്തിവച്ചു. കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗത്തെ പിന്താങ്ങിയിരുന്നു.
Read Also:ആയുധ സംഭരണത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഇന്ത്യ; യുദ്ധവിമാനങ്ങൾ അടിയന്തരമായി വാങ്ങും
ഡബ്ലുഎച്ച്ഒയുടെ കൊവിഡിന് എതിരെയുള്ള മരുന്ന് പരിശോധനയിൽ ഏറ്റവും മികച്ച മരുന്നുകൾ ഏതെന്ന് കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഫലപ്രദമല്ലാത്ത മരുന്നുകൾ ഒഴിവാക്കുകയും ഉപയോഗപ്രദമായ മരുന്നുകൾ ചേർക്കപ്പെടുകയും ചെയ്യുന്നു.
ഒക്‌സ്‌ഫോർഡ് സർവകലാശാലയുടെ മരുന്ന് പരീക്ഷണങ്ങളിൽ നിന്ന് പുറത്ത് വന്ന വിവരം അനുസരിച്ച് ജെനറിക് സ്റ്റിറോയിഡായ ഡെക്‌സാമെത്തസോൺ രോഗത്തെ മറികടക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. വളരെ വില കുറഞ്ഞ മരുന്നാണിത്. കൂടാതെ ജിലെഡ് സയൻസസ് കമ്പനിയുടെ ആന്റിവൈറൽ മരുന്നായ റെംഡെസിവീറും കൊവിഡിന് ഫലപ്രദമാണെന്നാണ് റിപ്പോർട്ട്.
hydroxychloroquine, transport ban cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here