ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാൾ ഭൂപടം അംഗീകരിച്ച് പാർലമെന്റ് ഉപരിസഭ

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാളിന്റെ ഭൂപടം രാജ്യത്തെ പാർലമെന്റിലെ ഉപരിസഭ അംഗീകരിച്ചു. കാലാപാനി, ലിപുലേഖ്, ലിംപിയദുരെ എന്നീ ഇന്ത്യൻ ഭൂപ്രദേശങ്ങളാണ് നേപ്പാൾ തങ്ങളുടെതാക്കി കാണിച്ചിരിക്കുന്നത്. ഭൂപട പരിഷ്‌കരണത്തിന് നിയമം മൂലമുള്ള പ്രാബല്യം ലഭിക്കാൻ ഇനി പ്രസിഡന്റിന്റെ അംഗീകാരം കൂടി മതി.
എന്നാൽ ഇന്ത്യയുടം സമവായശ്രമങ്ങൾക്ക് തിരിച്ചടിയായാണ് നേപ്പാളിന്റെ നീക്കം. എന്നാൽ ചരിത്രവസ്തുതകളുടെ പിൻബലമില്ലാതെയാണ് നേപ്പാൾ ഭൂവിസ്തൃതി വർധിപ്പിച്ചിരിക്കുന്നതെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറയുന്നത്. നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള അവകാശവാദം 1817ൽ തള്ളിയിരുന്നതാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണ് കാലാപാനിയെന്നും ഇന്ത്യ.
Read Also: അതിർത്തിയിൽ സൈനികരെ കാണാതായിട്ടില്ല; റിപ്പോർട്ട് തള്ളി കരസേന
ഇന്ത്യയുമായി ഒരു സംഘർഷത്തിന് ഇല്ലെന്ന് ഭരണപാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ പുഷ്പ കമൽ ദഹൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ വിദേശകാര്യ സെക്രട്ടറിമാരുടെ ചർച്ചയ്ക്കായി മറുപടി നൽകിയിട്ടില്ല. പക്ഷെ ചൈനീസ് സമ്മർദമാണ് നേപ്പാളിന്റെ നീക്കത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിലപാട്. പക്ഷെ കൊവിഡ് പ്രതിസന്ധിയിൽ നിന്നും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് നേപ്പാൾ ഇങ്ങനെ പ്രതികരിക്കുന്നതെന്ന് ഇന്ത്യ. നേപ്പാളിന്റെയും ഇന്ത്യയുടെയും നയതന്ത്ര മന്ത്രാലയങ്ങൾ തർക്കപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here