ഇന്നത്തെ പ്രധാനവാർത്തകൾ (18-06-2020)
ഉത്തർപ്രദേശിൽ ഓടുന്ന ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി
രാജ്യത്തെ നടുക്കി ഓടുന്ന ബസിൽ വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടിൽ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്.
കണ്ണൂരിനെ നടുക്കി വീണ്ടും കൊവിഡ് മരണം; മരിച്ചത് 28 കാരനായ എക്സൈസ് ഉദ്യോഗസ്ഥൻ
കണ്ണൂരിനെ നടുക്കി വീണ്ടും കൊവിഡ് മരണം. 28 വയസ് മാത്രം പ്രായമായ പടിയൂർ സ്വദേശി കെപി സുനിൽ എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 12,881 പോസിറ്റീവ് കേസുകളും 334 മരണവും
ഇന്ത്യയിൽ 12000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി.
അഭിമന്യു കൊലക്കേസ് പ്രതി കീഴടങ്ങി
അഭിമന്യു കൊലക്കേസിലെ പത്താം പ്രതി കീഴടങ്ങി. സഹലാണ് കീഴടങ്ങിയത്. പ്രതി ക്യാംപസ് ഫ്രണ്ട് നേതാവാണ്. എറണാകുളം സെഷൻസ് കോടതിയിലാണ് സഹൽ കീഴടങ്ങിയത്.
കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലിസുകാരന് കൊവിഡ്
കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. തുടർന്ന് പൊലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ട്.
story highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here