പശി


നീനു തോമസ് / കവിത
കണ്ണൂർ ഡോൺ ബോസ്‌കോ കോളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാർത്ഥിനിയാണ് ലേഖിക.
റേഷന്‍ വിഹിതം കൈപ്പറ്റുമ്പോള്‍
മേല്‍വിലാസമില്ലാത്തവരെ ഓര്‍ക്കണം.
‘മനുഷ്യ ‘ഭുക്കുകളുടെ ഉന്മാദ പശി
യടക്കാന്‍ മേനിയുഴിഞ്ഞ,
ചുവന്ന തെരുവിലെ താരകങ്ങള്‍!
ഇരുമ്പഴികളിലൂടെ നാഗരിക
വശ്യത നെരിപ്പോടുകളായി
മാത്രം കാണുന്നവര്‍ക്കെന്നും
‘ലോക്ക് ഡൗണു ‘കളാണ്‍.
സോനാഗച്ചിയെന്നും, കാമാത്തി
പുരയെന്നും കേള്‍ക്കുമ്പോള്‍
നെറ്റി ചുളിയരുത്.
അവിടെ പരവശരായെത്തുന്ന
നരഭോജികള്‍ കവര്‍ന്നത
വരുടെ സ്വപ്ന പാഥേയങ്ങളാണ്..
ഇടവഴികള്‍ ചേരുന്ന ഹവേലികളില്‍
അഴിഞ്ഞു വീണത് സ്വസ്ഥ ജീവിതം
നയിക്കുന്ന നാരികള്‍ക്കായുള്ള
ബലി വസ്തുക്കളായ സ്വത്വങ്ങളത്രേ!
ഇന്നിതാ വയറ്റിപ്പിഴപ്പിനായ്
‘പിഴയ്ക്കാന്‍ ‘ പാതകളേതും
കാണാതെ അവര്‍ കേഴുന്നു.
Story Highlights: pashi poem, readers blog
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here