Advertisement

സച്ചിനെതിരെ രണ്ട് തവണ ഞാൻ വിധിച്ച ഔട്ട് തെറ്റായിരുന്നു; സ്റ്റീവ് ബക്ക്നർ

June 21, 2020
Google News 2 minutes Read
Steve Bucknor Sachin Tendulkar

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിനെതിരെ താൻ രണ്ട് തവണ വിധിച്ച ഔട്ട് തെറ്റായിരുന്നു എന്ന് മുൻ അമ്പയർ സ്റ്റീവ് ബക്ക്നർ. ഒരു തവണ ഓസ്ട്രേലിയയിൽ വെച്ചും രണ്ടാം തവണ ഇന്ത്യയിൽ വെച്ചുമാണ് തനിക്ക് പിഴവ് പറ്റിയതെന്നും ബക്ക്നർ പറഞ്ഞു. തെറ്റ് സംഭവിക്കുക എന്നത് മനുഷ്യസഹജമാണെന്നും ഏതെങ്കിലും അമ്പയർ മനപൂർവം തെറ്റായി തീരുമാനം എടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സച്ചിന്റെ വിരമിക്കൽ പ്രഖ്യാപനം ഗെയിലിനെയും എന്നെയും കരയിപ്പിച്ചു; വിൻഡീസ് ഓൾറൗണ്ടർ

“രണ്ട് വട്ടം സച്ചിനെതിരെ ഞാന്‍ വിധിച്ച ഔട്ട് തെറ്റായിരുന്നു. ഏതെങ്കിലും അമ്പയര്‍ മനപൂര്‍വം തെയാറ്റി ഔട്ട് വിധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് അദ്ദേഹത്തിൻ്റെ ഭാവി വരെ തകർത്തു കളയും. തെറ്റ് പറ്റൽ മനുഷ്യസഹജമാണ്. ഒരുതവണ ഓസ്ട്രേലിയയിൽ വച്ച് ഞാൻ സച്ചിനെതിരെ ലെബ് ബിഫോർ വിക്കറ്റ് വിധിച്ചിരുന്നു. പക്ഷേ, പന്ത് സ്റ്റമ്പിനു മുകളിലൂടെയാണ് കടന്നു പോയത്. ഇന്ത്യയിൽ വെച്ച് കോട്ട് ബിഹൈൻഡ് ഔട്ടും തെറ്റായി ഞാൻ വിധിച്ചു. ബാറ്റ് കടന്നു പോയപ്പോൾ പന്തിൻ്റെ ഗതി മാറിയിരുന്നു. എന്നാൽ, ബാറ്റിൽ പന്ത് കൊണ്ടിരുന്നില്ല. പക്ഷേ, മത്സരം ഈഡൻ ഗാർഡൻസിലായിരുന്നു. ഈഡൻ ഗാർഡൻസിൽ ഇന്ത്യ കളിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും കേൾക്കാൻ പറ്റില്ല. അത്രയേറെ ആളുകളാണ് അവിടെ ഇരുന്ന് ശബ്ദമുണ്ടാക്കുക. തെറ്റ് സംഭവിക്കുന്നതും അത് അംഗീകരിക്കുന്നതും മനുഷ്യസഹജമാണ്.”- ബക്ക്നർ പറയുന്നു.

ഏറ്റവും മികച്ച ബാറ്റ്സ്മാർ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ആണെന്നും ബക്ക്നർ പറഞ്ഞു.

Story Highlights: Steve Bucknor recalls handing Sachin Tendulkar wrong decisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here