കടലുണ്ടി ട്രെയിൻ അപകടത്തിന് ഇന്ന് 19-ാം ആണ്ട്

കടലുണ്ടി ട്രെയിൻ അപകടത്തിന് ഇന്ന് 19-ാം ആണ്ട്. 2001 ജൂൺ 22 നായിരുന്നു 52 പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി അപകടം നടന്നത്. പെരുമൺ ദുരന്തത്തിനു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായിരുന്നു കടലുണ്ടിയിലേത്.

2001 ജൂൺ 22നാണ് 6602-ാം നമ്പർ മംഗളൂരു- ചെന്നൈ എക്‌സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളിൽ നിന്ന് പാളം തെറ്റി പുഴയിലേക്ക് പതിക്കുന്നത്. കനത്ത മഴയുള്ള ദിവസം വൈകിട്ട് 5.10 ന് മൂന്ന് ബോഗികൾ പുഴയിലേക്ക് മറിഞ്ഞു. ഇവയിൽ രണ്ടെണ്ണം പാലത്തിനും പുഴയ്ക്കുമിടയിൽ തൂങ്ങിനിന്നു.

നിമിഷങ്ങൾക്കകം, അതേ പാളത്തിലൂടെ ആയിരങ്ങൾ ഓടിയെത്തി. കൈയ്യ് മെയ്യ് മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. പൊലീസും ഫയർ ഫോർസും എത്തുമുമ്പേ ജീവനുകളെ കരയ്‌ക്കെത്തിച്ചു. ഇനിയും ഉയർന്നേക്കാമായിരുന്ന മരണസംഖ്യ അങ്ങനെ 52 ൽ ഒതുങ്ങി.

തീവണ്ടി അപകടത്തിന്റെ കാരണം ഇന്നും അഞ്ജാതമാണ്. പ്രഖ്യാപിച്ച അന്വേഷണങ്ങളൊന്നും എങ്ങുമെത്തിയില്ല. പലർക്കും സർക്കാർ സഹായം ലഭിച്ചില്ലെന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നു. ദുരന്തമുഖത്ത് ഓർമ്മിക്കാൻ ഇന്നൊരു സ്മാരകം പോലുമില്ല. സംസ്ഥാനത്തെ റെയിൽപാലങ്ങളിൽ പലതും അപകടാവസ്ഥയിൽ തുടരുമ്പോൾ കടലുണ്ടി അപകടം ഒരു മുന്നറിയാപ്പായി നമുക്ക് മുന്നിൽ നിൽക്കുന്നു.

Story highlight: kadalundi train accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top