ഇന്നത്തെ പ്രധാന വാർത്തകൾ (23-06-2020)
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 15000 ത്തോളം കൊവിഡ് കേസുകൾ
ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14933 പോസിറ്റീവ് കേസുകളും 261 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,011 ആയി.
പുൽവാമയിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഒരു സുരക്ഷാ സൈനികനും രണ്ട് ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമയിലെ ബാൻസു മേഖലയിലാണ് ഇന്ന് പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരൻ കൊല്ലപ്പെട്ട വിവരം കശ്മീർ സോൺ ഐജി വിജയ് കുമാർ ആണ് വ്യക്തമാക്കിയത്. ആയുധങ്ങളും സ്ഥലത്ത് കണ്ടെത്തി. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.
അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ ട്വന്റിഫോറിനോട്.
തുടർക്കഥയായി ഇന്ധനവില വർധന. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here