ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (26-06-2020)
രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 15000 കടന്നു. ആയിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് ദിവസം കൊണ്ടാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17,000 കടന്നു. ആകെ കൊവിഡ് കേസുകള്‍ 4,90,401 ആയി. അതേസമയം, രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയര്‍ന്നു. സാംപിള്‍ പരിശോധനകളുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചു.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഇന്ന് സന്ദർശനം തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ കൊവിഡ് കേസുകൾ 73000വും തമിഴ്‌നാട്ടിൽ 70000വും കടന്നു. ജനങ്ങൾ സാമൂഹ്യ അകലം അടക്കം മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ബെംഗളൂരു നഗരം അടച്ചിടേണ്ടി വരുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി.
Story Highlights: todays news headlines june 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here