സാധാരണക്കാരെ ഇന്ധന വില വർധന ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന വില സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ലോക്ക് ഡൗണിൽ പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ ആവശ്യത്തിന് 70 ശതമാനം കുറവുണ്ടായിരുന്നെന്നും എന്നാൽ സാമ്പത്തിക മേഖല വീണ്ടും ഉണർന്നതോടെ ആവശ്യം സാധാരണപോലെ ആയെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പെട്രോൾ- ഡീസൽ വില വർധനവിനെതിരെയുള്ള പ്രതിഷേധത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നികുതിയിലൂടെ ലഭിക്കുന്ന പണം ആരോഗ്യം, തൊഴിൽ, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ എന്നിവയ്ക്കായാണ് ഉപയോഗിക്കുന്നത്. 170000 കോടി വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവർക്കും കർഷകർക്കും നൽകി. ആറ് മാസം സൗജന്യ റേഷൻ നൽകുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. കൂടാതെ മൂന്ന് മാസത്തേക്ക് സൗജന്യമായി എൽപിജി സിലിണ്ടറുകൾ നൽകി. ഇതൊന്നും കോൺഗ്രസിനും സോണിയാ ഗാന്ധിക്കും മനസിലാവില്ലെന്നും മന്ത്രി.
Read Also: മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താന്‍ ജൂലൈ മുതൽ സ്റ്റാമ്പ് ഡ്യൂട്ടി
രാജ്യത്തെയും ലോകത്തെയും സാമ്പത്തിക വ്യവസ്ഥ കടന്നുപോകുന്നത് വെല്ലുവിളികളിലൂടെയാണ്. ഇത് ഇന്ധന വിതരണത്തെയും ആവശ്യത്തെയും ബാധിച്ചു. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഭാവിയിൽ കരുതാൻ വ്യക്തി ശ്രദ്ധിക്കും. അതുപോലെതന്നെ ഇന്ധന വില വർധനയെ കാണണമെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വില ദിവസങ്ങളോളമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. പത്ത് രൂപയോളം പെട്രോളിനും ഡീസലിനും കൂടി. സാധാരണക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയാണ് എണ്ണ കമ്പനികൾ ഇത്തരത്തിൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
petrol- diesel price hike, dharmedra pradan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here