Advertisement

ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് : മുഖ്യ പ്രതിയുടെ ഭാര്യ മുൻകൂർ ജാമ്യാപേക്ഷ നൽകി

July 4, 2020
Google News 2 minutes Read
shamna kasim blackmail case culprit wife files anticipatory bail

ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ കേസിൽ മുഖ്യ പ്രതി ഷരീഫിന്റെ ഭാര്യ സോഫിയ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് സോഫിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. എന്നാൽ പൊലീസ് സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന പ്രതി ഷെരീഫിന്റെ ഭാര്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ ആരോപണം കള്ളമാണെന്നും കുറ്റം ചെയ്യാത്തവർ പൊലീസിനെ ഭയക്കേണ്ടതില്ലെന്നും വിജയ് സാഖറെ പറയുന്നു.

ഷംനയുമായി റുഖിയ എന്ന പേരിൽ ഫോണിൽ സംസാരിച്ചത് സോഫിയയാണെന്ന് പൊലീസ് സംശയിക്കുന്നു. ഷംന കാസിമിനോട് ഫോണിൽ സംസാരിച്ചെന്ന് സംശയിക്കുന്ന കൂടുതൽ സ്ത്രീകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഷരീഫ്, റഫീഖ് എന്നിവരുടെ സഹോദരിമാരായ ഷമി, ഷൈമ, ഫസില എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്

അതേസമയം, പതികൾക്കെതിരെ പൊലീസ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണവും, സ്വർണവും തട്ടിയതടക്കം രണ്ട് കേസിൽ ഇന്നലെ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റും ചെയ്തു. ഭീഷണിപ്പെടുത്തി പണവും, സ്വർണ്ണവും തട്ടിയെടുത്തെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലായിരുന്ന ജാമ്യത്തിലിറങ്ങിയ 3 പ്രതികൾ ഉൾപ്പെടെ 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ബ്ലാക്ക് മെയിൽ കേസിൽ പ്രതികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9 ആയി.

ഷംന കേസിൽ കൂടുതൽ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

Story Highlights- shamna kasim blackmail case culprit wife files anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here