കേരളാ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് കേരളാ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. പിജി അവസാന സെമസ്റ്റർ പരീക്ഷകളൊഴികെയുള്ളവയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചത്.

നേരത്തെ വന്ന വിവരം അനുസരിച്ച് കേരള സർവകലാശാല തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷകളാണ് മാറ്റിവച്ചിരുന്നത്. കോർപറേഷൻ പരിധിയിൽ പിന്നീടായിരിക്കും പരീക്ഷകൾ നടത്തുകയെന്നും മറ്റ് കേന്ദ്രങ്ങളിൽ പരീക്ഷക്ക് മാറ്റമുണ്ടാവില്ലെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പിന്നീടായിരുന്നു മാറ്റം.

Read Also: തിരൂരിൽ രണ്ട് പതികൾക്ക് കൊവിഡ്

അതേസമയം മഹാത്മാ ഗാന്ധി സർവകലാശാലയും പരീക്ഷകളിൽ മാറ്റം വരുത്തി. തിങ്കൾ മുതൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വച്ച് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. മാറ്റിയ തിയതി അറിയിക്കുമെന്നും സർവ്വകലാശാല. മറ്റ് ജില്ലകളിലെ പരീക്ഷകളിൽ മാറ്റമുണ്ടാവില്ല. ലോക്ക് ഡൗൺ പിൻവലിച്ച ശേഷമായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍.

kerala university, exam postponed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top