പുതുക്കിയ രാജ്യസുരക്ഷാ നിയമം; ഹോങ്കോങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുന്നു

TikTok withdrawing Hong Kong

ഹോങ്കോങ്ങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുമെന്ന് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ്. പുതുതായി ഏർപ്പെടുത്തിയ രാജ്യസുരക്ഷാ നിയമത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ രാജ്യസുരക്ഷാ നിയമം അനുസരിച്ച് ഓൺലൈൻ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടാവുകയും ഹോങ്കോങ് സർക്കാരിന് ഇക്കാര്യത്തിൽ കൂടുതൽ അധികാരം ലഭിക്കുകയും ചെയ്യും.

ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, ടെലഗ്രാം തുടങ്ങിയ കമ്പനികളൊക്കെ ഈ നിയമം പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹോങ്കോങ് അധികാരികളിൽ നിന്ന് ലഭിച്ച യൂസർ ഡേറ്റ റിക്വസ്റ്റുകൾ ഇതിനു ശേഷം മാത്രമേ ഈ കമ്പനികൾ പരിഗണിക്കൂ.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് റിപ്പോർട്ട്. ബൈറ്റ്ഡാൻസിൻ്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഹലോ വിഗോ വി​ഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്.

Story Highlights TikTok is withdrawing its app from Hong Kong

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top