ഇടുക്കി ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് അടക്കം 5 പേർക്ക് കൊവിഡ്

ഇടുക്കി ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് അടക്കം 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചിന്നക്കനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ നാലു പേർക്കും ഇന്ന് രോഗബാധയുണ്ടായി.
ജൂൺ 11 ന് ഡൽഹിയിൽ നിന്നെത്തി ജൂൺ 25 ന് കൊവിഡ് 19 സ്ഥിരീകരിച്ച 64കാരനായ നെടുങ്കണ്ടം സ്വദേശി, ജൂൺ 14 ന് ഒമാനിൽ യുഎഇയിൽ നിന്നെത്തി ജൂൺ 29 ന് കൊവിഡ് സ്ഥിരീകരിച്ച 24കാരനായ നെടുങ്കണ്ടം സ്വദേശി, ജൂൺ 15ന് ഹരിയാനയിൽ നിന്നെത്തി ജൂൺ 18ന് കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനായ ഉടുമ്പന്നൂർ സ്വദേശി, ജൂൺ 23ന് ഒമാനിൽ നിന്നെത്തി ജൂൺ 26ന് കൊവിഡ് സ്ഥിരീകരിച്ച വണ്ടിപ്പെരിയാർ സ്വദേശി എന്നിവരാണ് ജില്ലയിലെ മറ്റ് വൈറസ് ബാധിതർ.
Story Highlights – Covid, Idukki district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here