ഇടവേളയ്ക്ക് ശേഷം ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

രാജ്യത്ത് ഇടവേളയ്ക്ക് ശേഷം ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 11 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. രാജ്യത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ഏകദേശം 11 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വര്‍ധിച്ചത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിന ഇന്ധനവില നിര്‍ണയം നിര്‍ത്തിവെച്ചിരുന്നു. എന്നല്‍ ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായി 20 ദിവസവും ഇന്ധന വില വര്‍ധിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഡീസല്‍ വില വര്‍ധിച്ചിരിക്കുകയാണ്.
Story Highlights – Diesel prices hike
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News