കാസർഗോഡ് രണ്ട് കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി; ഒരാൾ പിടിയിൽ

കാസർഗോഡ് മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന രണ്ട് കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മംഗളൂരു സ്വദേശിയും കുഞ്ചത്തൂരിൽ താമസക്കാരനുമായിട്ടുള്ള ഷംസുദ്ദീനാണ് പിടിയിലായത്.

മംഗളൂരുവിൽ നിന്നാണ് ഹവാല പണം കാസർഗോഡ് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് സംഭവം. വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ നിലിയിൽ പണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്.

പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണം പിടികൂടിയത്.

Story Highlights Kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top