ഇന്നത്തെ പ്രധാനവാർത്തകൾ (15-07-2020)
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ 29,000 കടന്നു; ഇന്നലെ മാത്രം മരിച്ചത് 582 പേർ
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ 29,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിലെ 29,429 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 582 പേർ മരിച്ചു.
തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം; ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യം
തിരുവനന്തപുരത്ത് കൊവിഡ് തീവ്രവ്യാപനം. ജില്ലയിൽ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
അടുത്ത മാസം അവസാനത്തോടെ ഓരോ ജില്ലകളിലും 5000 രോഗികൾ വരെ; സ്ഥിതി ആശങ്കാജനകം
സംസ്ഥാനത്ത് ഓരോ ജില്ലകളിലും ആഗസ്റ്റ് മാസം അവസാനത്തോടെ 5000 രോഗികൾ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ.
കോഴിക്കോട് തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം
കോഴിക്കോട് നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്.
കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ശിവശങ്കറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്; വീണ്ടും ചോദ്യം ചെയ്‌തേക്കും
സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്. ശിവശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്.
സ്വർണക്കടത്ത്: ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ
സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദ് ഒളിവിൽ പോകില്ല.
നിയമസഭാ സമ്മേളനം ഈ മാസം 27ന്; ധനബിൽ പാസാക്കും
നിയമസഭാ സമ്മേളനം ഈൗ മാസം 27 ന് ചേരും. ധനകാര്യബിൽ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേരുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ ഇക്കാര്യം തീരുമാനിച്ചത്.
രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധി; ബിജെപിയിലേക്കില്ലെന്ന് സച്ചിൻ പൈലറ്റ്
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കൾക്കിടെ ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി സച്ചിൻ പൈലറ്റ്. ബിജെപി നേതാക്കളുമായി ചർച്ച നടത്തിട്ടില്ല. ബിജെപിയെ യുദ്ധം ചെയ്ത് തോൽപിച്ച് ആളാണ് താനെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
സച്ചിൻ പൈലറ്റിനെ പിന്തുണച്ച മുതിർന്ന നേതാവിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു
പാർട്ടിയിൽ നിന്ന് വിട്ടുമാറി നിൽക്കുന്ന സച്ചിൻ പൈലറ്റിനെ പിന്തുണച്ച മുതിർന്ന നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
Story Highlights – News round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here