ആയുധങ്ങൾ വാങ്ങാൻ സായുധ സേനകൾക്ക് പ്രത്യേക അധികാരം

soldiers

അതിർത്തി തർക്കങ്ങൾ വര്‍ധിക്കുന്നതിനിടെ സായുധ സേനകൾക്ക് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ അനുവാദം നൽകി കേന്ദ്രം. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ സായുധ സേനകൾക്ക് പ്രത്യേക അധികാരം കേന്ദ്ര സർക്കാർ നൽകി.

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ നടപടിയുടെ തുടർച്ച ആയാണ് ഈ നടപടിയും. 300 കോടി രൂപയ്ക്ക് വരെ ആയുധങ്ങൾ വാങ്ങാൻ സായുധ സേനകൾക്ക് അധികാരമുണ്ട്. ഓർഡർ നൽകി 12 മാസങ്ങൾക്കകം സൈന്യത്തിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന തരത്തിൽ നടപടി ക്രമങ്ങൾ ലഘൂകരിക്കാനാണ് നീക്കം. എത്ര തവണ ആയുധങ്ങൾ വാങ്ങാം എന്നതിന് പരിധി നിശ്ചയിക്കില്ലെന്നാണ് വിവരം.

Read Also : കോൺഗ്രസ് വാതിൽ തുറന്നു തന്നെ; പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്

അതേസമയം ചൈനയ്ക്ക് എതിരെ അമേരിക്ക തുറന്ന പോരിന് തയാറെടുക്കുകയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിയാകാൻ ചൈന ശ്രമം നടത്തുന്നുവെന്നാണ് വിമർശനം. ദക്ഷിണ ചൈനാ കടലിൽ സമ്പൂർണ ആധിപത്യം കൊതിക്കേണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൈനയും ഇന്ത്യയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also : india- china issue, armed forces

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top