കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ ചികിത്സ തേടി; പാതാളം ഇഎസ്‌ഐ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ

പാതാളം ഇഎസ്‌ഐ ഹോസ്പിറ്റലിലെ ഡോക്ടർ ഉൾപ്പടെ 8 ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ. ആശുപത്രിയിൽ എത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ പോയത്.
ഇന്നലെയാണ് 65 വയസുള്ള ആലുവ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ മാസം പത്തിന് ഇവർ ഇഎസ്‌ഐ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. അന്നേ ദിവസം ഇവരെ ചികിത്സിച്ച ഒരു ഡോക്ടർ, ഇസിജി ടെക്‌നിഷ്യൻ, എക്‌സറേ ടെക്‌നിഷ്യൻ, ആംബുലൻസ് ഡ്രൈവർ എന്നിവരടക്കമുള്ള എട്ട് പേരാണ് ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്.
നിലവിൽ ആശുപത്രിയിലെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് അധികൃതർ. നിരവധി പേരുമായി ആശുപത്രിയിൽ വച്ച് ഇവർ ഇടപഴകിയിട്ടുണ്ട്. കഴിഞ്ഞ മാസം 10-ാം തിയതി ആശുപത്രിയിൽ പോയവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പറഞ്ഞു.
Story Highlights – pathalam esi health workers under quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here