മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങൾ [Highlights]

സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ 116 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർക്കും രോഗം സ്ഥിരീകരിച്ചു. പത്തൊൻപത് ആരോഗ്പ്രവർത്തകർക്കും ഓരോ ഫയർഫോഴ്‌സ്, ബിഎസ്‌സി ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. 204 പേർ രോഗമുക്തി നേടി.
പോസിറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂർ 36, കാസർഗോഡ് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16.
നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6,ഇടുക്കി 6,എറണാകുളം 9,തൃശൂർ 11,പാലക്കാട് 25,മലപ്പുറം 26,കോഴിക്കോട് 9,വയനാട് 4,കണ്ണൂർ 38,കാസർഗോഡ് 9.
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. തിരുവനന്തപുരം സ്വദേശികളായ അരുൺദാസ് (70) ബാബുരാജ് (60) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,932 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,67,091 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6841 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1053 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 18,967 സാമ്പിളുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,967 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,14,140 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7016 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 92,312 സാമ്പിളുകൾ ശേഖരിച്ചതിൽ 87,653 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി
സംസ്ഥാനത്ത് 20 ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപുറം (1, 17), മൂന്നാർ (19), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11), ആളൂർ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി. തൃശൂർ ജില്ലയിലെ തൃശൂർ കോർപറേഷൻ (കണ്ടെയ്ൻമെന്റ് സോൺ: 35, 49, 51), ശ്രീനാരായണപുരം (11, 12), നടത്തറ (8), പുത്തൻചിറ (6, 7), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (4), വയനാട് ജില്ലയിലെ സുൽത്താൻ ബത്തോരി മുൻസിപ്പാലിറ്റി (24) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ ആകെ 299 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.
സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം 60 ശതമാനത്തിന് മുകളിൽ; ഉറവിടം അറിയാത്ത കേസുകൾ കൂടി
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. ഉറവിടമറിയാത്ത കേസുകൾ കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പെയിന്റെ അടുത്ത ഘട്ടമാണ് ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം; മുഖ്യമന്ത്രി
സംസ്ഥാനത്തിനുള്ളിലെ രോഗ വ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്തു ശ്രമിച്ചാൽ തീർച്ചയായും കഴിയുമെന്ന് മുഖ്യമന്ത്രി. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പെയിന്റെ അടുത്ത ഘട്ടമായ ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം രൂപപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വീട്ടിലും മാസ്‌ക് ധരിക്കണം; ശാരീരിക അകലം പാലിക്കണമെന്നും നിർദേശം
വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് പ്രവർത്തനമാരംഭിച്ചു
സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് പ്രവർത്തനമാരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്ലാസ്മാ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. കൊവിഡിനെ ചെറുക്കുന്ന ആന്റിബോഡി, രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കും.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീരദേശ മേഖലകളിൽ ഇളവുകൾ ഉണ്ടാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരത്ത് സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പൊലീസ്, റവന്യൂ, തദ്ദേശ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീരപ്രദേശത്ത് ഇന്ന് അർധരാത്രി മുതൽ ജൂലൈ 28 അർധരാത്രി വരെ നിയന്ത്രണമുണ്ടാകും. ലോക്ക് ഡൗൺ ഇളവുകൾ ഇക്കാലയളവിൽ ഉണ്ടാകില്ല.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓക്‌സിജൻ സിലിണ്ടർ; പൊതുജനങ്ങൾക്കും ഉപയോഗിക്കാം
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓക്‌സിജൻ സിലിണ്ടർ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് നിർദേശം നൽകി. അത്യാവശ്യഘട്ടത്തിൽ പൊലീസിനും പൊതു ജനങ്ങൾക്കും ഈ ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights – CM Press meet, Corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here