ഐൻസ്റ്റീനും ചാപ്ലിനും കണ്ടുമുട്ടിയപ്പോൾ; 9 പതിറ്റാണ്ട് മുൻപത്തെ ചിത്രം വൈറൽ

Albert Einstein Charlie Chaplin

9 പതിറ്റാണ്ടു മുൻപ് അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഒരു പ്രതിഭാസംഗമം നടന്നു. പകരം വെക്കാനാവാത്ത രണ്ട് പ്രതിഭകളാണ് അന്ന് പരസ്പരം കണ്ട് കുശലാന്വേഷണം നടത്തിയത്. അതിലൊരാൾ ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രകാരന്മാരിൽ ഒരാളായിരുന്നു. പേര്, ആൽബർട്ട് ഐൻസ്റ്റീൻ. രണ്ടാമത്തെയാൾ ലോകം കണ്ട ഏറ്റവും മികച്ച കൊമേഡിയന്മാരിൽ ഒരാൾ. പേര്, ചാർളി ചാപ്ലിൻ. 1931 ജനുവരി 30ന് സംഭവിച്ച ആ ചരിത്ര മുഹൂർത്തത്തിൻ്റെ ചിത്രം ഇപ്പോൾ നൊബേൽ പ്രൈസ് കമ്മറ്റി തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ്.

Read Also : ‘ഇനി എന്നാണാവോ ഒരു കല്യാണ സദ്യ കഴിക്കാൻ പറ്റുക’ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം

ലോസ് ആഞ്ചലസിലെ ലോസ് ആഞ്ചലസ് തീയറ്ററിൽ ചാപ്ലിൻ്റെ ‘സിറ്റി ലൈറ്റ്സ്’ എന്ന സിനിമയുടെ പ്രീമിയർ നടക്കുകയാണ്. അപ്പോൾ ജർമൻ പൗരനായിരുന്ന അദ്ദേഹം അവിടെ നിന്ന് ഭാര്യക്കൊപ്പം ലോസ് ആഞ്ചലസിലേക്ക് പറന്നത് ചാപ്ലിനെ കാണാൻ മാത്രമായിരുന്നു. അപ്പോഴേ നൊബേൽ പുരസ്കാര ജേതാവായിരുന്ന ഐൻസ്റ്റീൻ ഒരൊറ്റ ഹോളിവുഡ് താരത്തെ കാണണമെന്ന് മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. ആ ആവശ്യത്തിൻ്റെ പൂർത്തീകരണമാണ് ലോസ് ആഞ്ചലസ് തീയറ്ററിൽ അന്ന് നടന്നത്. രണ്ട് പ്രതിഭകളുമായുള്ള കൂടിക്കാഴ്ചയിലെ സംഭാഷണങ്ങൾ പോലും ചരിത്രമാണ്.

Read Also : കരടിയുടെ മുന്നിൽ ചെന്നുപെട്ട സ്ത്രീകളുടെ വിഡിയോ വൈറലാകുന്നു

ഐൻസ്റ്റീൻ: “നിങ്ങളുടെ കലയിൽ ഞാൻ ഏറ്റവുമധികം ആരാധിക്കുന്നത്, അതിൻ്റെ സാർവലൗകികതയാണ്. നിങ്ങൾ ഒരു വാക്ക് പോലും പറയുന്നില്ലെങ്കിലും ലോകം നിങ്ങളെ മനസ്സിലാക്കുന്നു”
ചാപ്ലിൻ: “സത്യം. പക്ഷേ, നിങ്ങളുടെ കീർത്തി അതിനെക്കാൾ മഹത്തരമാണ്. നിങ്ങൾ പറയുന്നതിൽ ഒരു വാക്ക് പോലും മനസ്സിലാവുന്നില്ലെങ്കിലും ലോകം മുഴുവൻ നിങ്ങളെ ആരാധിക്കുന്നു”- ഇതായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ നിന്നുള്ള ഒരു ഭാഗം.

ഇൻസ്റ്റയിൽ വൈറലായ ഈ പോസ്റ്റ് 17382 പേരാണ് ഇതുവരെ ലൈക്ക് ചെയ്തത്.

Story Highlights When Albert Einstein Met Charlie Chaplin Viral Pic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top