മാസ്ക് വെക്കാതെ പുറത്തിറങ്ങി ആളുകൾ; ബോധവത്കരിക്കാൻ കഴുതയെ അഭിമുഖം നടത്തി മാധ്യമപ്രവർത്തകൻ: വീഡിയോ

Reporter interviews donkey

മാസ്ക് വെക്കാതെ പുറത്തിറങ്ങി നടക്കുന്ന ആളുകളെ ബോധവത്കരിക്കാൻ കഴുതയെ അഭിമുഖം നടത്തി മാധ്യമപ്രവർത്തകൻ. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തതയില്ല. പക്ഷേ, മാധ്യമപ്രവർത്തകൻ്റെ നടപടിയെ അഭിനന്ദിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വഴിയരികിൽ കിടക്കുന്ന കഴുതയെ അഭിമുഖം നടത്തുന്ന മാധ്യമപ്രവർത്തകനെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. എന്തുകൊണ്ടാണ് മാസ്ക് ധരിക്കാതെ വഴിയിൽ കിടക്കുന്നതെന്ന് അദ്ദേഹം കഴുതയോട് ചോദിക്കുന്നു. കഴുത മറുപടിയൊന്നും പറയാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം റോഡിലൂടെ നടന്ന് പോകുന്ന മറ്റ് ആളുകളിലേക്ക് മൈക്ക് നീട്ടി ഇതേ ചോദ്യം ചോദിക്കുന്നു. തൻ്റെ ചോദ്യത്തിന് ആ ജന്തു എന്തു കൊണ്ട് ഉത്തരം നൽകിയില്ലെന്ന് ഇദ്ദേഹം ചോദിക്കുമ്പോൾ അതൊരു കഴുതയാണെന്നാണ് ഒരാളുടെ ഉത്തരം. കഴുതയെപ്പോലെ നിങ്ങളും മാസ്കില്ലാതെ പുറത്തിറങ്ങിയിരിക്കുകയാണല്ലോ എന്ന് ഇദ്ദേഹം അവരെ പരിഹസിക്കുന്നുമുണ്ട്. ഐപിഎസ് ഓഫീസർ അരുൺ ബോത്ര അടക്കമുള്ളവർ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Read Also : കീം പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്

രാജ്യത്തെ കൊവിഡ് കേസുകൾ 12 ലക്ഷത്തിന് അരികെയാണ്. ആകെ പോസിറ്റീവ് കേസുകൾ 1,192,915 ആയി. ഇതുവരെ 28,732 പേർ മരിച്ചു. 24 മണിക്കൂറിനിടെ 37,724 പോസിറ്റീവ് കേസുകളും 648 മരണവും റിപ്പോർട്ട് ചെയ്തു. കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്കും കടുത്ത നിയന്ത്രണങ്ങളിലേക്കും കടന്നു.

പുതിയ കേസുകളുടെ 64.19 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 24,188 പുതിയ കേസുകളാണ്. ആന്ധ്രയിൽ അതിവേഗതയിലാണ് രോഗവ്യാപനം. പ്രതിദിന വളർച്ചാനിരക്ക് 8.12 ശതമാനമായി. തെലങ്കാനയിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേഖലയിലാണ് കൊവിഡ് വ്യാപനം രൂക്ഷം. ബിഹാർ, സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലേക്ക് മാറിക്കഴിഞ്ഞു. രാജ്യത്തെ 326 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.

Story Highlights Reporter interviews donkey to urge locals to wear face masks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top