കുറഞ്ഞ ചെലവിൽ കവുങ്ങ് കൊണ്ട് വീട്; വിശദീകരിച്ച് എഞ്ചിനിയർ

low cost house with Areca palm

കുറഞ്ഞ ചെലവിൽ കവുങ്ങ് കൊണ്ട് വീട് നിർമ്മിച്ച് എഞ്ചിനിയറിംഗ് രംഗത്ത് അത്ഭുതം തീർത്ത കഥ പറയുകയാണ് വയനാട് കാരാപ്പുഴ സ്വദേശി പിജെ ജോർജ്ജ്. കാലാവസ്ഥാമാറ്റങ്ങൾ നമ്മുടെ വീടുകളെ പ്രതികൂലമായി ബാധിക്കുമ്പോൾ ജോർജിന്റെ കവുങ്ങ് വീടിനെക്കുറിച്ചറിയാൻ നിരവധിപേരാണ് എത്തുന്നത്.

2640 സ്‌ക്വയർഫീറ്റ് വരുന്ന ജോർജിന്റെ ഈ വീടിന് കുറഞ്ഞത് മൂന്ന് ടൺ കമ്പി വേണ്ടിവന്നേനെ. കവുങ്ങിനെ പൂർണ്ണമായി ഉപയോഗിച്ചതതിനാൽ ഫെറോ സിമന്റിനൊപ്പം കുറഞ്ഞ അളവിലെ കമ്പിവേണ്ടി വന്നുളളു. കവുങ്ങിന്റെ അലക്കാണ് ഈ വീടിന്റെ ശക്തി.സിവിൽ എഞ്ചിനിയറിംഗ് പഠനത്തിന് ശേഷം എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ജോർജ് ഈ കവുങ്ങ് വീടിലേക്കെത്തിയത്.

മുഗൾ ആർക്കിടക്ച്വറൽ ശൈലിയിൽ നിർമ്മിച്ച വീടിന് പ്രകൃതിക്ഷോഭങ്ങളെ ഉൾപ്പെടെ പ്രതിരോധിക്കാനാകുമെന്നാണ് ജോർജ് പറയുന്നത്. നിർമ്മാണ ചിലവും കുറവാണ്.

കവുങ്ങ് വീട് നിർമ്മിച്ച് അഞ്ചാം വർഷം പൂർത്തിയാകുമ്പോഴും നിരവധി പേരാണ് സമാനരീതിയിൽ നിർമ്മാണം ആവശ്യപ്പെട്ട് ജോർജിനെ സമീപിക്കുന്നത്. വീടിന് ഭാരം കുറക്കാൻ സഹായിക്കുന്ന മുളകൊണ്ടുൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഇതിനോടകം ജോർജ് നിർമ്മിച്ചിട്ടുണ്ട്. ഒരേ മേഖലയിൽ നിന്ന് പഠിച്ചിറങ്ങിയ ഭാര്യയും ജോർജിനൊപ്പം പുതിയ പരീക്ഷണങ്ങൾക്കായി കൂടെയുണ്ട്.

Story Highlights low cost house with Areca palm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top