Advertisement

കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ

July 26, 2020
Google News 1 minute Read

കോഴിക്കോട് ഇന്നും സമ്പൂർണ ലോക്ക് ഡോൺ. കൊവിഡ് സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടർ സാംബശിവ റാവു ഞായറാഴ്ചകളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.

മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.

Read Also :കൊവിഡ്; കോട്ടയത്ത് ഹോട്ടലുകളുടെ പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം

കോഴിക്കോട് ജില്ലയിൽ ഇന്നലെ 110 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് സ്വദേശി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്. കാൻസർ രോഗിയായ ബഷീർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Story Highlights kozhikode, lock dowm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here