Advertisement

കൊവിഡ് പ്രതിസന്ധിയിൽ തളരാതെ യുവാക്കൾ

July 28, 2020
Google News 2 minutes Read

കൊവിഡിനെ തുടർന്ന് ഫൈവ് സ്റ്റാർ ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അണു നശീകരണം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട്ടെ മൂന്ന് ചെറുപ്പക്കാർ. കൊവിഡ് പ്രതിസന്ധിയിൽ തളരാതെ അതിജീവനത്തിന്റെ സന്ദേശം പകരുകയാണ് ഇവർ.

ദിൽ കോഫിൽ, രോഹിത്, ഉദയൻ, മൂവരും ഒരേ കോളജിൽ ഹോട്ടൽ മാനേജ്മന്റ് കോഴ്‌സ് പൂർത്തിയാക്കിയവരാണ്. ദിൽകോഫിൽ ദുബായിലും രോഹിതത്തും ഉദയനും ബാംഗ്ലൂരിലുമാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ ലോക്ക് ഡൗൺ മൂവരേയും തൊഴിൽ രഹിതരാക്കി. എന്നാൽ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കാൻ ഇവർ തയാറായില്ല. മറുപണി തേടിയിറങ്ങി. ഇപ്പോൾ അണു നശീകരണം തൊഴിലായി സ്വീകരിച്ചിരിക്കുകയാണ് ഇവർ.

അണുനശീകരണത്തിന് ആവശ്യക്കാർ വർധിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട മറ്റു ചിലരേയും ഒപ്പം കൂട്ടി. ഇതോടെ ഇനി അടുത്തൊന്നും ഇനി പഴയ ജോലിയിലേക്ക് തിരികെ പോകേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. ഈ പ്രതിനസന്ധി കാലത്ത് പുതിയ വരുമാന മാർഗം കണ്ടെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇവർ. ഒപ്പം തൊഴിൽ നഷ്ടപ്പെട്ട മറ്റ് കൂട്ടുകാർക്ക്‌ തൊഴിൽ നൽകാനായതിന്റെ സന്തോഷവും.

Story Highlights – Young people not tired of the Covid crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here