ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

രാജ്യത്ത് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട്ടി നൽകിയത്. നേരത്തെ ജൂലൈ 31 ആയിരുന്ന തിയതിയാണ് നിലവിൽ സെപ്തംബറിലേക്ക് നീട്ടിയിരിക്കുന്നത്.
ഇത് നാലാം തവണയാണ് ആദാ നികുതി സമർപ്പിക്കാനുള്ള തിയതി നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് 31 ആയിരുന്ന തിയതി, രണ്ടാം തവണ ജൂൺ 30 ലേക്ക് നീട്ടുകയും മൂന്നാം തവണ അത് ജൂലൈ 31 ലേക്ക് നീട്ടുകയുമായിരുന്നു. ഈ തിയതിയാണ് നിലവിൽ സെപ്തംബറിലേക്ക് മാറ്റിയിരിക്കുന്നത്.
Story Highlights – date extended to submit ITR
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here