ഇടുക്കിയിൽ വീടുകൾ കയറി പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ്

ഇടുക്കിയിൽ വീടുകൾ കയറി പ്രാർത്ഥിന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പീരുമേട് പട്ടുമലയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പാസ്റ്റർക്ക് എതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റർ അറുപതിലധികം വീടുകളിൽ കയറിയിറങ്ങി പ്രാർത്ഥന നടത്തിയിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകളിൽ ഉൾപ്പെടെയാണ് പ്രാർത്ഥന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പ്രാർത്ഥന നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ പാസ്റ്ററുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
Story Highlights – Coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here