വിവസ്ത്രരാക്കപ്പെട്ടവർ

…

ആർച്ച ആശ/ കവിത
എഴുത്തുകാരിയാണ് ലേഖിക
നഗ്നയാക്കപ്പെട്ടൊരു
ലോകത്തിലെ
സഹയാത്രികർ നാം…
വികൃതമാക്കപ്പെട്ട
സംസ്‌ക്കാരത്തിന്റെ
ഉപദേശികൾ…
അന്ധകാര-
ക്കുഴിയിലുള്ളു മൂടി
സ്വർത്ഥതയിൽ
കുടിയിരിക്കുന്നവർ…
പിറന്നനാടിന്റെ
മാനം
വിപണിയിൽ
വിലപേശുന്നവർ…
രാഷ്ട്രീയ
ചൂതാട്ടങ്ങളിൽ
കൊന്നും കൊടുത്തും
വേരുറപ്പിക്കുന്നവർ…
കഴുതയാക്കപ്പെട്ട
ജനതയുടെ
ഉച്ചിയിലുദകക്രിയ
ചെയ്യുന്നവർ…
രക്തബന്ധങ്ങളുടെ
നെറുകയിൽ
മായമൊഴുക്കുന്നവർ…
പാൽമണം
മാറാത്തൊരുടലിൽ
വികാരമിറക്കി
വെക്കുന്നവർ…
മകളിൽ, അമ്മയിൽ,
പെങ്ങളിൽ,ശിഷ്യരിൽ
അനാഥാലയങ്ങളുടെ
അകത്തളങ്ങളിൽ
മുഖംമൂടി അഴിക്കുന്നവർ…
തെരുവിൽ
മാനം, മാന്യത
നഷ്ടമാകുന്നവർ…
ഓടകളിലുറങ്ങുന്ന
ചീർത്തുവീങ്ങിയ
മരണത്തിന്റെ
മരവിപ്പ്…
മുറിച്ചെറിഞ്ഞ
ആണത്തവും
അറത്തുമാറ്റിയ
മാറിടങ്ങളും
നീതിയുടെ ചില്ലയിൽ
തൂങ്ങിയാടട്ടെ…
ശവംതീനികളുടെ
ശിരസുകൾ
പൊതുനിരത്തിൽ
കിടന്നുരുളട്ടെ…
നോട്ടുകൾ കൊണ്ടു
ചിതയൊരുക്കി-
യൊടുങ്ങട്ടെ
കൊള്ളപ്പലിശക്കാർ…
നെറികെട്ട മനുഷ്യന്റെ
ചെയ്തികൾ കണ്ടു
കൊറോണയും
കാലനുമിളിഭ്യരായി
തിരിച്ചു പോകട്ടെ…
കപടലോകത്തിന്റെ
നിമിഷങ്ങളെണ്ണി
വിടുതൽ തേടുന്നു
വീർപ്പുമുട്ടി പിടയുന്ന
പ്രാണൻ…
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Readers blog, Poem, Vivasthrarakkappettavar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here