ഇന്നത്തെ പ്രധാനവാർത്തകൾ (06/08/2020)

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് സ്വാധീനമുണ്ടായിരുന്നതായി എൻഐഎ കേസ് ഡയറി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറി. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ട്.
‘ട്രഷറി ഉദ്യോഗസ്ഥൻ വിരമിക്കുന്നതിന് മുൻപ് ബിജുലാൽ തട്ടിപ്പ് നടത്തി’; വഞ്ചിയൂർ കേസിൽ കൂടുതൽ ദുരൂഹത
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ കൂടുതൽ ദുരൂഹത. സബ് ട്രഷറി ഉദ്യോഗസ്ഥൻ ഭാസ്‌കരൻ വിരമിക്കുന്നതിന് മുൻപ് എം. ആർ ബിജുലാൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്; ബിജുലാൽ തട്ടിയത് 2 കോടി 74 ലക്ഷമെന്ന് റിമാൻഡ് റിപ്പോർട്ട്
ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാൽ തട്ടിയത് 2 കോടി 74 ലക്ഷം രൂപയെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച കരകുളം സ്വദേശി ദാസനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസായിരുന്നു.
കൊവിഡ് പ്രതിരോധത്തിൽ പുതിയ മാർഗ നിർദേങ്ങളുമായി ഡിജിപി
കൊവിഡ് പ്രതിരോധത്തിൽ ഡിജിപിയുടെ പുതിയ മാർഗ നിർദേശം. വ്യാപര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസിന് നിർദേശം. സൂപ്പർ മാർക്കറ്റുകളിൽ ഒരു സമയം 6 ഉപഭോക്താക്കൾ മാത്രം ഉണ്ടാവാൻ പാടുള്ളു.
വൈക്കം മുൻ എംഎൽഎ പി നാരായണൻ അന്തരിച്ചു
വൈക്കം മുൻ എംഎൽഎ പി നാരായണൻ (69) അന്തരിച്ചു. ഇന്ന് പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. പ്രമേഹവും അനുബന്ധ അസുഖങ്ങളെയും തുടർന്ന് ഏറെ നാളായാ ചികിത്സയിലായിരുന്നു.
Story Highlights – News Round Up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here