Advertisement

ബെയ്റൂട്ട് സ്ഫോടനത്തിന്റേതെന്ന് പേരിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾക്കു പിന്നിലെ സത്യാവസ്ഥ 24[Fact check]

August 10, 2020
Google News 2 minutes Read

ലോകത്തെ അമ്പരിപ്പിച്ച വാർത്തയായിരുന്നു ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ഇരട്ട സ്‌ഫോടനം. എന്നാൽ ഇതിന്റ് തീവ്രത മാധ്യമ വാർത്തകളിലൂടെ ലോകമെമ്പാടുമുള്ളവർ അറിഞ്ഞതുമാണ്.പക്ഷെ ഇതുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾക്കൊപ്പം നിരവധി ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.അത്തരത്തിൽ ചില ചിത്രങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാം.

ബെയ്റൂട്ടിലെ തുറമുഖ പ്രദേശത്ത് ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്. ഇതിനു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിന് കാരണം. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അതിന്റ് ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ലഭ്യമായിരുന്നു. പക്ഷെ ഇതിൽ ചിലത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പ്രചരിക്കുന്നത്.

‘Pray for Lebanon’ എന്ന തലക്കെട്ടോടെയാണ് ചില ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇതിൽ സ്‌ഫോടനത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ ‘ആലശൃൗ േയലളീൃല’ ‘Beirut after’ എന്നും കാണാം.

ബെയ്‌റൂട്ട് നഗരത്തിന്റ് ചിത്രമാണ് ആദ്യത്തേത്.ഈ നഗരത്തിൽ ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളാണുള്ളത്.രണ്ടാമത്തെ ചിത്രം ഇതിന്റ് സാറ്റലൈറ്റ് ഇമേജാണ്. പക്ഷെ ഈ ചിത്രങ്ങൾക്ക് 4 വർഷത്തെ പഴക്കമുണ്ട്.പല ടൂറിസം വെബ്‌സൈറ്റുകളിലും ഇവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലെബനൺ പോസ്റ്റ് കാർഡിലും ഈ ചിത്രങ്ങൾ കാണാം. ഈ ചിത്രത്തിന് ബെയ്‌റൂട്ടിൽ നടന്ന സ്‌ഫോടനവുമായി യാതൊരു ബന്ധവുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഈ കൊളാഷ് സ്‌ഫോടനത്തിന് മുൻപ് തന്നെ പ്രചാരത്തിലുള്ളതാണ് എന്നതാണ് വാസ്തവം.

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ 135 ഓളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 5000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മനുഷ്യ മനസാക്ഷിയെ വിറങ്ങലിപ്പിച്ച ഒരു ദുരന്തത്തിന്റ് പേരിൽ ഇങ്ങനെ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് ഉചിതമല്ല. സ്ഫോടനം നൽകിയ മുറിവുകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗം ജനതയെ അത് കൂടുതൽ മുറിവേൽപിക്കുകയേയുള്ളൂ.

Story Highlights -24fact chek





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here