ഇന്ത്യൻ വംശജ കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി

ഇന്ത്യൻ വംശജ കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് കമല മത്സരിക്കുക. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവിൽ കാലിഫോർണിയയിലെ സെനറ്ററാണ് കമലാ ഹാരിസ്്.
കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളാണ് കമലാ ഹാരിസെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാൻ കഴിവുള്ള നേതാവാണ് ബൈഡനെന്ന് മറുപടി ട്വീറ്റിൽ കമല കുറിച്ചു.
അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയാണ് കമലാ ഹാരിസ്. കമലയുടെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. പിതാവ് ജമൈക സ്വദേശിയും മാതാവ് ഇന്ത്യൻ വംശജയുമാണ്.
Story Highlights – Kamala haris, Joe Biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here