മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

mullaperiyar dam

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തമിഴ്‌നാട് വെള്ളം കൊണ്ടു പോയി തുടങ്ങി. സെക്കന്‍ഡില്‍ 300 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തേനി ജില്ലാ കളക്ടര്‍ മറിയം പല്ലവി ഷട്ടര്‍ തുറന്നു.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്നത്. തേനി ജില്ലയില്‍ ഏകദേശം 14707 ഏക്കര്‍ സ്ഥലത്താണ് കൃഷി. ആദ്യ ഘട്ടത്തില്‍ 120 ദിവസത്തേയ്ക്കാണ് വെള്ളം തുറന്നിരിക്കുന്നത്. മുന്നൂറ് ഘനയടിയില്‍ 200 ഘനയടി വെള്ളം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. 100 ഘനയടി തേനി ജില്ലയില്‍ കുടിവെള്ളത്തിനായും ഉപയോഗിക്കും.

അണക്കെട്ടിലെ ജലനിരപ്പ് 120 അടിക്ക് മുകളില്‍ എത്തിയെങ്കില്‍ മാത്രമെ കൃഷിക്കായി വെള്ളം തുറന്നു വിടാന്‍ സാധിക്കൂ.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് 137 അടി എത്തിയിരുന്നു.

Story Highlights Tamil Nadu, Mullaperiyar Dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top