ഇന്നത്തെ പ്രധാനവാർത്തകൾ (15/08/2020)

ഓണത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കാൻ ആലോചന
അന്തർ സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാൻ ആലോചന. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. ഓണക്കാലത്ത് ബംഗളൂരു- മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ തുടങ്ങാനാണ് ആലോചന.
കോഴിക്കോട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം
കേരളത്തിൽ മറ്റൊരു മരണം കൂടി. കോഴിക്കോട് ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡൽ ഓഫീസർ വ്യക്തമാക്കി.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ശിവങ്കറിനെ ചോദ്യം ചെയ്യുന്നത്.
ദുബായിൽ സ്വപ്‌നയുമായി ശിവശങ്കറിന്റെ കൂടിക്കാഴ്ച; വിശദമായി ചോദ്യം ചെയ്യാൻ എൻഐഎ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ. യുഎഇയിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.
പമ്പാ ത്രിവേണി മണൽക്കടത്ത് കേസിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ തളളിയതിന് പിന്നാലെയാണ് പുതിയ നീക്കം.
Story Highlights – News round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here