ഗ്രാമമുഖ്യൻ കൊല്ലപ്പെട്ടതിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധം; കുഞ്ഞ് കൊല്ലപ്പെട്ടു; നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി

ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ ഗ്രാമുഖ്യൻ കൊല്ലപ്പെട്ടതിൽ ജനക്കൂട്ടത്തിന്റെ പ്രതിഷധം. ഒരു വിഭാഗം ആളുകൾ പൊലീസ് വാഹനത്തിന് തീയിട്ടു. വെള്ളിയാഴ്ചയാണ് സംഭവം.

ഗ്രാമമുഖ്യൻ പപ്പു റാം കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. പപ്പു റാമിന്റെ വീട്ടിലെത്തിയ അക്രമി വെടിയുതിർത്തുകയായിരുന്നു. അക്രമകാരി ആറ് തവണയോളം പപ്പു റാമിന് നേരെ വെടിയുതിർത്തു. സംഭവം അറിഞ്ഞെത്തിയ ജനം പ്രതിഷേധവുമായി നിരത്തിലിറങ്ങി. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയും ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. പൊലീസ് വാഹനങ്ങളും പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാർ തീയിട്ടു. സംഘർഷത്തിനിടെ ഒരു കുഞ്ഞ് വണ്ടി കയറി മരിക്കുകയും ചെയ്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിർദേശം നൽകി. മരിച്ച പപ്പു റാമിന്റെയും സംഘർഷത്തിനിടെ കൊല്ലപ്പെട്ട കുഞ്ഞിന്റെയും കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.

Story Highlights Uttar pradesh, village head killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top