ഒന്നിടവിട്ട് സീറ്റുകൾ ഒഴിച്ചിടണം; സെപ്തംബർ മുതൽ കർശന ഉപാധികളോടെ രാജ്യത്തെ സിനിമ തിയറ്ററുകൾ തുറന്നേക്കും

കർശന ഉപാധികളോടെ രാജ്യത്തെ സിനിമ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കും. ഇതനുസരിച്ച് സെപ്തംബർ മുതൽ തിയറ്ററുകൾ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കുക. മാളുകളിലെ തിയറ്ററുകൾക്ക് ആദ്യ ഘട്ടത്തിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കില്ല. ഇത് സംബന്ധിച്ച് പ്രത്യേക മാർഗ രേഖ കേന്ദ്ര സർക്കാർ ഉടൻ പുറത്തിറക്കും.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും സീറ്റുകൾ ക്രമീകരിക്കുക. ആകെ സീറ്റിന്റെ മൂന്നിൽ ഒന്നിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കു.

കൈസ്പർശം ഉണ്ടാകാത്ത രീതിയിലാവണം ടിക്കറ്റ് നൽകേണ്ടത്. ഓരോ ഷോ കഴിയുമ്പോഴും തീയറ്ററുകൾ സാനിറ്റൈസ് ചെയ്യണം. അതേസമയം, തിയറ്ററുകൾ ഉടൻ തുറക്കുന്നതിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധർക്കിടയിൽ വിയോജിപ്പുണ്ട്. അതിനാൽ മൾട്ടിപ്ലക്സുകൾ തിയറ്ററുകൾ ഉടൻ തുറക്കാൻ അനുമതി നൽകിയേക്കില്ല. മാത്രമല്ല, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയ ശേഷമാവും തീരുമാനം.

Story Highlights – Seats should be vacated alternately; Movie theaters across the country are likely to open from September with strict conditions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top