പ്രണബ് മുഖർജിയുടെയും എസ്പിബിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടെന്ന് കരസേന ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി.
Read Also : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ശ്വാസകോശത്തിൽ അണുബാധ ഉണ്ടെന്നും, വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണെന്നും ഡൽഹി കരസേനാ ആശുപത്രി ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഈ മാസം 10 നാണ് പ്രണബ് മുഖർജിയെ കരസേന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Read Also : എസ്പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിൻ്റെ ആരോഗ്യനിലയും ഗുരുതരമായി തന്നെ തുടരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെൻറിലേറ്ററിൽ തന്നെ തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണ്. അദ്ദേഹം വിദഗ്ധ ആരോഗ്യ സംഘത്തിൻ്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ചെന്നൈ എംജിഎം ആശുപത്രി അധികൃതർ അറിയിച്ചു. എസ്പിബിക്ക് വേണ്ടി സിനിമ മേഖലയിൽ ഉള്ളവർ പ്രാർത്ഥനാ ചടങ്ങ് നടത്തും. നാളെ വൈകീട്ട് ആറിന് നടക്കുന്ന പ്രാർത്ഥനയിൽ എആർ റഹ്മാൻ, ഭാരതിരാജ, കമൽഹാസൻ, രജനികാന്ത്, ഇളയരാജ തുടങ്ങിയവർ പങ്കെടുക്കും.
കൊവിഡ് സാഹചര്യത്തിൽ ഓരോരുത്തരും അവരുടെ വീടുകളിൽ നിന്ന് ഓൺലൈൻ വഴിയാണ് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കുക.
Story Highlights – pranab mukherjee and spb in critical stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here