ഇന്ന് അത്തം; പൂവിളികളുടെ പത്താം നാൾ തിരുവോണം…

മലയാളിയുടെ ഓണാഘോഷങ്ങൾ തുടക്കം കുറിച്ച് ഇന്ന് അത്തം. കൊവിഡ് പശ്ചാത്തലത്തിൽ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളി. അകലം പാലിച്ച്, ഹൃദയം ചേർത്തു പിടിച്ച് ആഘോഷിക്കാം ഇനിയുള്ള ഓരോ ഓണ നാളുകളും…

പഴമയുടെ വീണ്ടെടുപ്പിലേക്കുള്ള പുതു തലമുറയുടെ മടക്കയാത്ര കൂടിയാണ് ഓരോ ഓണവും… പതിവുപോലെ തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണർത്തി തലപൊക്കുന്നുണ്ടാവാം…

ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇക്കുറി ഓണം. നിയന്ത്രണങ്ങളോടെയാണെങ്കിലും ഇക്കുറിയും കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഓണ വിപണികൾ സജീവമായി തുടങ്ങിയിരിക്കുന്നു. ഓണത്തിന്റെ ഐതീഹ്യപ്പെരുമയുള്ള തൃക്കാക്കരയിൽ ഇക്കുറി ഓണാഘോഷം നാമമാത്രമായാണ് നടക്കുന്നത്. മഹാമാരിക്കും ദുരിതങ്ങൾക്കും ഇടയിൽ നിന്നുകൊണ്ടുള്ള ഈ ഓണ ദിനങ്ങളെ കരുതലോടെ സുരക്ഷയോടെ വരവേൽക്കാം…

Story Highlights -atham, onam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top