ഇന്നത്തെ പ്രധാന വാർത്തകൾ (26-080-2020)

നിർണായക ഫയലുകൾ സുരക്ഷിതം; സീക്രട്ട് സെക്ഷനിൽ തീപിടിച്ചില്ലെന്ന് വിശദീകരണം
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സർക്കാർ. നിർണായക ഫയലുകൾ സുരക്ഷിതമാണെന്നും ഇവയിൽ പലതും വീണ്ടെടുക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്
സെക്രട്ടറിയറ്റിലെ തീപിടുത്തത്തെ തുടർന്ന് ഫയലുകൾ കത്തി നശിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ കരിദിന പ്രതിഷേധ കൂട്ടായ്മ തിരുവനന്തപുരത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്.
സെക്രട്ടേറിയറ്റിലെ തീപിടുത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.
രാജ്യത്ത് 32 ലക്ഷം കടന്ന് കൊവിഡ് കേസുകൾ
ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 3,234,474 ആയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 209-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടക്കുന്നത്.
സെക്രട്ടേറിയറ്റിലെ തീപിടുത്തം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി അന്വേഷിക്കും. അന്വേഷണ സംഘം ഇന്ന് സ്ഥലത്തെത്തി വിശദമായി പരിശോധിക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും സംഭവം അന്വേഷിക്കും.
Story Highlights – todays news headlines august 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here