ജിഎസ്ടിയുടെ നഷ്ടപരിഹാരം; കേന്ദ്ര നിലപാട് വഞ്ചനാപരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്

ജിഎസ്ടിയുടെ നഷ്ടപരിഹാര തുക നല്‍കുന്നതില്‍ കേന്ദ്ര നിലപാട് വഞ്ചനാപരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തശേഷം കേന്ദ്ര നിര്‍ദേശത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കും. സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഏതു ഫയലാണ് കത്തിയതെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടിയില്‍ കൊറോണ കാരണമുള്ള കുറവ് നികത്താന്‍ ബാധ്യതയില്ലെന്നാണ് കേന്ദ്ര നിലപാട്. ഇതു അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ടതാണ് നഷ്ടപരിഹാരം. സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രം വായ്പയെടുത്ത് തുക നല്‍കണമെന്നാണ് ജിഎസ്ടി യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്.

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും ആരോപണം ഉന്നയിക്കുന്നവര്‍ ഏതു ഫയലാണ് കത്തിയയെന്ന് വ്യക്തമാക്കണം. രേഖകളില്ലാത്ത സ്വര്‍ണം പിടിച്ചെടുക്കാന്‍ തീരുമാനിച്ചശേഷം 3.86 കിലോ സ്വര്‍ണം ജിഎസ്ടി ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. 1.9 കോടി വിലവരുന്ന ഈ സ്വര്‍ണം കണ്ടുകെട്ടാനാണ് തീരുമാനം. രേഖകളില്ലാത്ത സ്വര്‍ണം സമാനരീതിയില്‍ പിടിച്ചെടുക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Story Highlights GST compensation: Centre’s stand as fraudulent; dr. Thomas Isaac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top