തലശേരി-മാഹി ബൈപ്പാസ് പാലം തകർന്ന സംഭവം; കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷം

തലശേരി-മാഹി ബൈപ്പാസിലെ പാലം തകർന്ന സംഭവത്തിൽകേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം പാലം സന്ദർശിച്ചു. ദേശീയ പാതാ അതോറിറ്റിക്കാണ് നിർമ്മാണ ചുമതലയെങ്കിലും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തലശേരി-മാഹി ബൈപ്പാസിനായി ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നാണ്പ്രതിപക്ഷത്തിന്റെ ആരോപണം.നിർമാണത്തിൽ വൻ അപാകതകളുണ്ട്.ബൈപ്പാസ്,നേട്ടമായി കൊട്ടിഘോഷിക്കുന്നവർ തകർച്ചയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിർമാണത്തിൽ അപാകതകളില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. സംഭവത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, എംപിമാരായ കെ.മുരളീധരൻ, കെ.സുധാകരൻ, എം.കെ രാഘവൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Story Highlights – thalassery mahe bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here