പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഉടമകളായ റോയി ഡാനിയേലും ഭാര്യ പ്രഭയും പിടിയിൽ; അറസ്റ്റ് രേഖപ്പെടുത്തും

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് എന്നിവർ പിടിയിൽ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പൊലീസ് കസ്റ്റഡിയിലുള്ള മക്കൾ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട് വമ്പൻ തിരിമറികൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്.

Story Highlights Popular finance fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top